ഓയൂര്‍: തദ്ദേശസ്ഥാപനങ്ങളില്‍ ഹൈകോടതി വിധി ലംഘിച്ച് അനധികൃത അറവുശാലകള്‍ പെരുകുന്നു. വെളിയം, പൂയപ്പള്ളി, ഓടനാവട്ടം, ഓടനാവട്ടം ചുങ്കത്തറ, കരീപ്ര എന്നിവിടങ്ങളിലാണ് അറവുശാലകള്‍ വര്‍ധിച്ചത്. ശുചിത്വമിഷന്‍െറയോ പഞ്ചായത്തിന്‍െറയോ ലൈസന്‍സില്ലാതെയാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തുകള്‍ നവീന അറവുശാലകള്‍ നിര്‍മിക്കുമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. മാത്രമല്ല, പ്രദേശത്തെ അറവുശാലകള്‍ പഞ്ചായത്ത് ലേലം കൊള്ളണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് പാലിക്കപ്പെടാതായതോടെ വര്‍ഷംതോറും മൂന്നുലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ക്ക് നഷ്ടമുണ്ടാകുന്നത്.ശുചിത്വമില്ലായ്മയാണ് ഇത്തരം സ്ഥലങ്ങളിലെ പ്രധാന പ്രശ്നം. മൃഗങ്ങള്‍ക്ക് രോഗങ്ങളും മറ്റും ഉണ്ടോ എന്നറിയാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നില്ല. 2014ല്‍ പൂയപ്പള്ളി, മരുതമണ്‍പള്ളിയില്‍ ആരോഗ്യവകുപ്പിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അറവുശാലക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അടഞ്ഞുകിടക്കുന്നവ യാതൊരു നിയമവും പാലിക്കാതെ വീണ്ടും പ്രവര്‍ത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ വെറ്ററിനറി ഡോക്ടര്‍ക്കും ആരോഗ്യവകുപ്പിനും ശുചിത്വമിഷനും പരാതിനല്‍കിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.