കൊല്ലം: കുരിയോട്ടുമല ഫാമില്‍ കോഴിക്കുഞ്ഞ് വിപണനത്തില്‍ ലക്ഷങ്ങളുടെ നഷ്ടവും കറവയില്‍ ക്രമക്കേടുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രമക്കേടും ലക്ഷങ്ങളുടെ നഷ്ടവും ചൂണ്ടിക്കാട്ടുന്നത്. 50,000 രൂപ വീതം വിലയുള്ള രണ്ട് കറവ യന്ത്രങ്ങള്‍ ഉപയോഗിക്കാതെ ഫാമില്‍ പാല്‍ കറവപ്പശു ഒന്നിന് 30 രൂപ നിരക്കില്‍ പുറം കരാര്‍ നല്‍കി. 2011-12 സാമ്പത്തികവര്‍ഷത്തില്‍ 6,61,950 രൂപ ഇങ്ങനെ അധികച്ചെലവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് യന്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കെ വീണ്ടും രണ്ടെണ്ണം കൂടി വാങ്ങിയിട്ടുണ്ട്. ഇവ എഗ് സ്റ്റോറേജ് യൂനിറ്റില്‍ ഉപേക്ഷിച്ച നിലയിലാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാമിലെ ഹാച്ചറിയില്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വില്‍പന നടത്തുന്നതില്‍ ഓരോ വര്‍ഷവും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് കഴിഞ്ഞാല്‍ 10 രൂപക്കാണ് വില്‍ക്കുന്നത്. കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സറി ഉടമകളാണ് കൂട്ടത്തോടെ കുഞ്ഞുങ്ങളെ വാങ്ങുന്നത്. 56 ആഴ്ച വരെ വളര്‍ത്തി ഉയര്‍ന്ന വില ലഭിക്കുമെന്നിരിക്കെ ഇതിനുള്ള നടപടികളൊന്നും ഫാം അധികൃതര്‍ സ്വീകരിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.