ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവം: ആദിവാസി മഹാസഭ രംഗത്ത്

കുളത്തൂപ്പുഴ: ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്‍െറ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി അഖിലേന്ത്യാ ആദിവാസി മഹാസഭ രംഗത്ത്. ആദിവാസികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സര്‍ക്കാറും ആരോഗ്യവകുപ്പും കോടികള്‍ ചെലവഴിക്കുമ്പോഴും യഥാര്‍ഥ ആദിവാസികള്‍ ഒരു സംരക്ഷണവും ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ട അവസ്ഥയാണെന്നും പ്രാഥമികചികിത്സ പോലും ലഭിക്കാത്ത ആയിരങ്ങളാണ് ആദിവാസി മേഖലയില്‍ ദുരിതംപേറി കഴിയുന്നതെന്നും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി പി.ജെ. രാജു പറഞ്ഞു. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ രാജുവിന്‍െറ മകള്‍ രാധിക (ഒമ്പത്) ചികിത്സകിട്ടാതെ മരിക്കാനിടയായ സംഭവം ഇതിനുദാഹരണമാണ്. സംഭവത്തിന് ഉത്തരവാദികളായ ആരോഗ്യവകുപ്പ്, പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.