ഭരണിക്കാവില്‍ ഗുണ്ടാസംഘം വടിവാളുമായി അഴിഞ്ഞാടി

ചവറ: ചവറയില്‍ ഭരണിക്കാവ് തുപ്പാശേരി കോളനിയില്‍ വടിവാളുമായി ഗുണ്ടാസംഘം അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പത്തോളം വരുന്ന സംഘം നടത്തിയ കല്ളേറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്പേര്‍ക്ക് പരിക്കേറ്റു. മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ കല്‍പ്പണിക്കാരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും കട അടിച്ച് തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് മടങ്ങിവരവെ പത്തംഗ സംഘം ചവറ ഭരണിക്കാവില്‍ നിര്‍മാണത്തിലിരിക്കുന്ന ഫൈബര്‍ പാര്‍ക്കിന് സമീപമുള്ള റോഡില്‍വെച്ചായിരുന്നു ആക്രമണം നടത്തിയത്. കല്‍പ്പണി തൊഴിലാളികളായ ചവറ ഭരണിക്കാവ് തുപ്പാശേരില്‍ ലക്ഷംവീട് കോളനിയില്‍ സുധീഷ് (23), മേനാമ്പള്ളി കുറ്റിവട്ടക്കിഴക്കതില്‍ അനീഷ് (25) എന്നിവര്‍ക്കാണ് ഫൈബര്‍ പാര്‍ക്കിന് സമീപം വെച്ച് മര്‍ദനമേറ്റത്. രാത്രി എട്ടോടെ ഭരണിക്കാവ് ലക്ഷംവീട് കോളനിയിലത്തെിയ സംഘം വീടുകള്‍ക്ക് നേരെ കല്ളെറിഞ്ഞശേഷം സമീപത്തെ കട അടച്ചുതകര്‍ത്തു. കട ഉടമസ്ഥന്‍ ലക്ഷം വീട് തുപ്പാശേരിത്തറയില്‍ പുരുഷോത്തമന്‍ (53), ലക്ഷംവീട് കോളനിയില്‍ ബാബു (42), കുറ്റിവട്ടക്കിഴക്കതില്‍ ഗോപകുമാര്‍ (23) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ നീണ്ടകര താലൂക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. അക്രമികള്‍ സ്ത്രീകള്‍ക്ക് നേരെയും കല്ളേറ് നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭരണിക്കാവ് സ്വദേശികളായ രണ്ടുപേരെ ചവറ പൊലീസ് പിടികൂടിയതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.