കൊല്ലം ഫ്ളവര്‍ഷോ ഇന്നുമുതല്‍

കൊല്ലം: റോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 18 മുതല്‍ 28 വരെ കൊല്ലം കര്‍ബല മൈതാനിയില്‍ പുഷ്പഫല സസ്യ പ്രദര്‍ശനവും ഭക്ഷ്യമേളയും നടത്തും. ഒൗപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുണ്ടറ ജോണി അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വൈവിധ്യമാര്‍ന്ന അലങ്കാരചെടികളും കാര്‍ഷിക ഉല്‍പന്നങ്ങളും മുള്ളന്‍ ചെടികളും ഒൗഷധ ചെടികളും പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം അലങ്കാരമത്സ്യങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നത്തെിയിട്ടുള്ള വിവിധയിനം പക്ഷികള്‍, നൂറില്‍പ്പരം പ്രാവുകള്‍, ആറടിയോളം പൊക്കമുള്ള ആടുകള്‍, വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കുട്ടികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടായിരിക്കും. ജല അതോറിറ്റി, കൃഷിവകുപ്പ്, ടൂറിസം, ഫിഷറീസ്, കേരഫെഡ്, നീര, വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സില്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍, ഓയില്‍പാം ് ഇന്ത്യ തുടങ്ങി വിവിധ ഡിപ്പാര്‍ട്മെന്‍റിന്‍െറ പവിലിയനുകള്‍ ഉള്ളത്. 19ന് വെള്ളിമണ്‍ ഫാഷന്‍ ടെക്നോളജി കോളജിന്‍െറ ഫാഷന്‍ ഫ്യൂഷന്‍ പ്രോഗ്രാം, 21ന് ടി.കെ. രാജു തൊപ്പിപ്പാള, ഇടുക്കി അവതരിപ്പിക്കുന്ന തേനറിവ്, 22ന് കോളജ് വിദ്യാര്‍ഥിനികള്‍ക്കായുള്ള മലയാളി മങ്ക മത്സരവും ഏഴ് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഫ്ളവര്‍ ക്യൂന്‍, ഫ്ളവര്‍ കിങ്, സ്മൈലിങ് കോമ്പറ്റീഷന്‍സ്, 23ന് മൈലാഞ്ചിയിടല്‍ മത്സരം, വൈകീട്ട് ആറിന് കൊല്ലം ജുഗല്‍ബന്ദി, മ്യൂസിക് ക്ളബിലെ പിന്നണി ഗായിക ശബ്നവും ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫെയിം ജാനകിയും അവതരിപ്പിക്കുന്ന ഗാനമേള, 25ന് എ.വി.എം, ഫൗണ്ടേഷന്‍െറ ഗാനമേള, 26ന് വാവാസുരേഷ് അവതരിപ്പിക്കുന്ന സ്നേക്ക് ഷോ എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.