കൊല്ലം: നഗരത്തിന് വര്‍ണങ്ങളുടെ പൂക്കാലം നല്‍കി കൊല്ലം പുഷ്പോത്സവം ആരംഭിച്ചു. ആശ്രാമം ഗെസ്റ്റ് ഹൗസ് മൈതാനത്ത് രണ്ടാഴ്ചയോളം നീളുന്ന സൗന്ദര്യക്കാഴ്ചകളുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഭക്ഷ്യമേള, അലങ്കാരമത്സ്യപ്രദര്‍ശനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. കലക്ടര്‍ എ. ഷൈനാമോള്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. ബേബിസണ്‍, ഡോ. ബി.എ. രാജാകൃഷ്ണന്‍, പി. വിശ്വനാഥന്‍, വുമണ്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ജയിന്‍ ആന്‍സിന്‍, സിറാജ്, വൈസ് ചെയര്‍മാന്‍ ടി.വി.രാജു എന്നിവര്‍ സംസാരിച്ചു. കൊല്ലം അഗ്രിഹോര്‍ട്ടികള്‍ചറല്‍ ആന്‍ഡ് സുവോളജിക്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിനുമുന്നോടിയായി പുഷ്പങ്ങളും ഇലകളും ഫലങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ പങ്കെടുത്ത പുഷ്പറാലി സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് ഫ്ളാഗ് ഓഫ് ചെയ്തു. വൈവിധ്യങ്ങളാല്‍ വ്യത്യസ്തമാകുന്ന റോസാപുഷ്പങ്ങള്‍, രാജ്യാന്തരപുരസ്കാരം നേടിയ ബോണ്‍സായി, വിവിധരാജ്യങ്ങളില്‍ നിന്നത്തെിച്ച ഓര്‍ക്കിഡുകളും ബാല്‍സ്യം, ഫിലോഷ്യ, മേരിഗോള്‍ഡ്, പെറ്റൂണിയ, ഡാലിയ, അപൂര്‍വങ്ങളായ ഇലച്ചെടികള്‍, കുറ്റിമുല്ല, ആമ്പല്‍, ആന്തൂറിയം എന്നിവയുടെ സൗന്ദര്യം മേളയില്‍ ആസ്വദിക്കാം. ഫലവര്‍ഗങ്ങളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവുമായി കൃഷിവകുപ്പും കൃത്രിമവനത്തിന്‍െറ കുളിര്‍മ പകരാന്‍ വനംവകുപ്പും അലങ്കാരമത്സ്യങ്ങളും കടല്‍മത്സ്യങ്ങളുമായി ഫിഷറീസ് വകുപ്പും പ്രദര്‍ശനത്തിലുണ്ടാകും. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പാചകമത്സരങ്ങളും ഭക്ഷ്യമേളയും പുഷ്പോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.