പെണ്‍വാണിഭം; കൊട്ടാരക്കരയില്‍ നാലംഗസംഘം പിടിയില്‍

കൊട്ടാരക്കര: നഗരത്തില്‍ പെണ്‍വാണിഭം നടത്തിവന്ന രണ്ട് സ്ത്രീകളുള്‍പ്പെട്ട നാലംഗസംഘത്തെ പൊലീസ് പിടികൂടി. പടിഞ്ഞാറ്റിന്‍കരയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ്. അടൂര്‍ ഇളമണ്ണൂര്‍ ഐശ്വര്യ ഭവനില്‍ ശശികല (36), കരുനാഗപ്പള്ളി ആദിനാട് മുപ്പത്തിത്തറയില്‍ രാജേഷ് (32), കല്‍പ്പറ്റ മുണ്ടേരി കുന്നില്‍വീട്ടില്‍ സരസ്വതി (36), പുനലൂര്‍ മണിയാര്‍ സുരേന്ദ്രഭവനില്‍ ദിനൂബ് (27) എന്നിവരാണ് പിടിയിലായത്. ശശികലയും രാജേഷും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഇരുവരും ഭാര്യഭര്‍ത്താക്കന്മാരെന്ന വ്യാജേനെയാണ് പടിഞ്ഞാറ്റിന്‍കരയില്‍ വീടെടുത്ത് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഫോണിലൂടെ ഇടപാടുകാരെ കണ്ടത്തെി രാജേഷാണ് കാറില്‍ എത്തിക്കുന്നത്. കുണ്ടറയിലും കൊട്ടാരക്കരയില്‍ തന്നെ മറ്റൊരിടത്തും സംഘം മുമ്പ് താമസിച്ചിരുന്നു. അഞ്ച് സിംകാര്‍ഡുകള്‍ സംഘത്തിന്‍െറ പക്കല്‍നിന്ന് പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.