കരുനാഗപ്പള്ളി: അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമൊരുക്കാന്‍ നിര്‍മിച്ച വൃദ്ധസദനം നശിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമാകുന്നു. സൂനാമി വിഴുങ്ങിയ ആലപ്പാട്ടാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗകര്യപ്രദവും മനോഹരവുമായ രീതിയില്‍ വൃദ്ധസദനം പണികഴിപ്പിച്ചത്. ജനകൃഷ്ണമൂര്‍ത്തി എം.പി, അബ്ദുസ്സമദ് സമദാനി എം.പി എന്നിവരുടെ 10 ലക്ഷം രൂപ വീതവും സൂനാമി ഫണ്ടായ 26 ലക്ഷം രൂപയും എം.എല്‍.എമാരുടെ സഹായ ഫണ്ടും ഉള്‍പ്പെടെ 72 ലക്ഷം രൂപ ചെലവഴിച്ചാണ് കാക്കതുരുത്തില്‍ ടി.എസ്. കനാലിന് സമീപം കെട്ടിടം നിര്‍മിച്ചത്. അടിസ്ഥാന സൗകര്യങ്ങളടക്കം എല്ലാം ഒരുക്കി ടൈല്‍ പാകിയ കെട്ടിടത്തില്‍ കിടപ്പുമുറികള്‍, സെമിനാര്‍ ഹാള്‍, ഓഫിസ് സൗകര്യം, സാന്ത്വന പരിചരണത്തിനുള്ള മുറികള്‍ എന്നിവയുണ്ടായിരുന്നു. എന്നാല്‍, 2012 ല്‍ പണിപൂര്‍ത്തീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് മൂന്നുവര്‍ഷമായിട്ടും ആര്‍ക്കും ഉപകാരപ്പെട്ടില്ല. കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച് പഞ്ചായത്തും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കത്തിലാണെങ്കിലും പരിഹരിക്കാന്‍ ഇരുകൂട്ടരും തയാറാകുന്നില്ല. സൂനാമി ദുരിതം വിതച്ചതോടെ ഒറ്റപ്പെട്ടുപോയവര്‍ക്ക് ആശ്വാസത്തിന്‍െറ നിമിഷങ്ങള്‍ പകരാന്‍ നിര്‍മിച്ച കെട്ടിടം നശിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ണുതുറക്കുന്നില്ല. ടി.എസ് കനാലിന്‍െറ ഓരത്തായി മനോഹര കാഴ്ച സമ്മാനിക്കുന്ന കെട്ടിടം മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. എല്ലാ സൗകര്യവുമുള്ള കെട്ടിടം കാടുമൂടിയതോടെ സാമൂഹികവിരുദ്ധരുടെ താവളമായും മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.