കൊല്ലം: ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് സര്‍ക്കാര്‍ പഠനം. ലബോറട്ടറികള്‍ക്ക് അക്രഡിറ്റേഷനോ ഏതെങ്കിലും ആധികാരിക ഏജന്‍സിയുടെ അംഗീകാരമോ ഇല്ളെന്ന് ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 363 സ്വകാര്യ മെഡിക്കല്‍ ലാബോറട്ടറികളില്‍ 339 എണ്ണവും അനധികൃതമാണ്. ഗുരുതരമായ രോഗനിര്‍ണയത്തിനും മറ്റുമായി ദിനേന നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന സ്വകാര്യ ലാബുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടിലുള്ളത്. ആരോഗ്യനിയമങ്ങളും മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇവ പരിശോധനയുടെ പേരില്‍ നടത്തുന്നത് വന്‍ ചൂഷണമാണ്. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ (എന്‍.എ.ബി.എല്‍) എന്ന ദേശീയ ഏജന്‍സിയാണ് ലാബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഈ ഏജന്‍സിയുടെ അംഗീകാരമുള്ള ഒരു ലബോറട്ടറിപോലും ജില്ലയിലില്ല. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുള്ള 12 ലാബുകള്‍ മാത്രമാണുള്ളത്. 11 ഏണ്ണം മറ്റ് ഏജന്‍സികളുടെ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്നു. യാതൊരു സംവിധാനവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 150 ലാബുകളും ജില്ലയിലുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം 31 ലാബുകള്‍ക്ക് മാത്രമാണുള്ളത്. കൂടാതെ 303 ലാബുകള്‍ക്ക് 500 സ്ക്വയര്‍ഫീറ്റ് വിസ്തൃതി സൗകര്യം മാത്രമേയുള്ളൂ. ഏറ്റവും മികച്ച പരിശോധനാഫലമെന്ന് അവകാശപ്പെടുന്ന 87 ലാബുകളില്‍ കമ്പ്യൂട്ടര്‍വത്കരണം എത്തിയിട്ടില്ല. 131 ലാബുകളില്‍ കമ്പ്യൂട്ടര്‍വത്കരണം പാതിവഴിയിലുമാണ്. ഉപയോഗിച്ച സൂചി നശിപ്പിക്കാനുള്ള സംവിധാനം പോലും ഒരുക്കാത്ത 15 ലാബുകളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.