കോതമംഗലം: വേനൽ കടുത്തതോടെ കാട്ടുതീ പടരുന്നു. നേര്യമംഗലം വില്ലാഞ്ചിറയിൽ ജില്ല കൃ ഷിഫാമിനുസമീപം വനത്തിന് തീപിടിച്ചു. കോതമംഗലത്തുനിന്നും അഗ്നിശമന രക്ഷാ സേനയെ ത്തി തീ അണച്ചു. വ്യാഴാഴ്ച രാവിലെ മുതൽ തീ പടർന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി അംഗങ്ങളും തീ അണക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്നാണ് അഗ്നിശമന രക്ഷസേനയുടെ സഹായം തേടിയത്.
ഉച്ചക്ക് ഒന്നിന് എത്തിയ സംഘംമണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.
സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരപിള്ളയുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഏകദേശം അഞ്ച് ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു. വാഹനം എത്താൻ പറ്റാത്ത സ്ഥലങ്ങളിൽ ജീവനക്കാർ തീ അടിച്ചുകെടുത്തുകയായിരുന്നു. എ.എസ്.ടി.ഒ കെ. ബിനോയി, എൽ.എഫുമാരായ കെ.എസ്. എൽദോസ്, കെ.എം. മുഹമ്മദ് ഷാഫി, ഫയർമാൻമാരായ സിദ്ദീഖ് ഇസ്മായിൽ, ജയിസ് ജോയ്, നജിം, ജയകൃഷ്ണൻ, സി.എസ്. അനിൽകുമാർ, അനീഷ്കുമാർ, പി.എൻ. അനൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.