സേവനരംഗത്ത് സജീവമായി പോസ്​റ്റൽ ഡിപ്പാർട്​മെൻറ്​

സേവനരംഗത്ത് സജീവമായി പോസ്റ്റൽ ഡിപ്പാർട്മൻെറ് ജനങ്ങൾക്ക് ഉപകാരമായി സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസ് ആറാട്ടുപു ഴ: ലോക്ഡൗൺകാലത്തെ ദുരിതത്തിന് പരിഹാരം കാണാൻ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസുമായി ജനങ്ങളെത്തേടി എത്തുകയാണ് പോസ്റ്റൽ വകുപ്പ്. തങ്ങളുടെ സേവനം ജനങ്ങളിലെത്തിക്കാൻ വിവിധങ്ങളായ പദ്ധതികളാണ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻ‌വലിക്കാനും നിക്ഷേപിക്കുന്നതിനും സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾമൂലം പ്രായമുള്ള ഉപഭോക്താക്കൾ പോസ്റ്റ് ഓഫിസിൽ എത്താൻ കഴിയാതെ പ്രയാസപ്പെട്ടിരുന്നു. സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസ് വീടിനടുത്തുള്ള കവലകളിൽ എത്തിയതോടെ ഇവർക്ക് അശ്വാസമായി. ഒരു പോസ്റ്റ്മാസ്റ്ററും സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമാണ് വണ്ടിയിലുണ്ടാകുക. പോസ്റ്റ് ഓഫിസ് നൽകിയിരുന്ന സേവനങ്ങൾ എല്ലാം സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസിലൂടെ ലഭിക്കും. വിവിധ പദ്ധതികളിൽ ചേർന്നവർക്ക് അവരുടെ പ്രീമിയം അടക്കാൻ ഇതുവഴി എളുപ്പമായി. കായംകുളം ഹെഡ് പോസ്റ്റ് ഓഫിസിൻെറ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസ് വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി. വിവിധ വാർത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന് ശേഷമാണ് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫിസ് ഓരോ സ്ഥലങ്ങളിലും എത്തുന്നത്. ധാരാളം പേർക്കാണ് ഇത് ഉപകാരപ്പെടുന്നത്. ഈ മാസം 20 വരെ സേവനം തുടരാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പോസ്റ്റ്മാനെ വിളിച്ചാൽ പണം വീട്ടിലെത്തും ആറാട്ടുപുഴ: ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്ക് പണം പിൻവലിക്കാൻ ഇനിമുതൽ എ.ടി.എമ്മിൽ പോകേണ്ട. ഫോൺ വിളിച്ചാൽ പോസ്റ്റ്മാൻ പണം വീട്ടിലെത്തിക്കും. ആധാർ എനേബിൾഡ് പേമൻെറ് സംവിധാനം വഴിയാണ് അധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻ‌വലിച്ച് പോസ്റ്റ്മാൻ സർവിസ് ചാർജില്ലാതെ വീട്ടിലെത്തിക്കുന്നത്. ഫോൺ: 0479 2303293, 0477 225226, 8590247470.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.