അങ്കമാലി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വേങ്ങൂർ, ഡബിൾ പാലം, തൊരപ്പൻ കവല എന്നിവിടങ്ങളിലെ അനധികൃത മാംസവ ിൽപനശാലകളിൽ സൂക്ഷിച്ചിരുന്ന 60 കിലോയോളം പന്നി ഇറച്ചി, പോത്തിറച്ചി, അനുബന്ധ ഉപകരണങ്ങളായ ത്രാസ്, കത്തി തുടങ്ങിയവ പിടിച്ചെടുത്തു. അനധികൃത സ്റ്റാളുകൾ അടപ്പിച്ചു. പിഴയും ഈടാക്കും. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ എ.എം. അശോകൻ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.സി. അരുൺകുമാർ, കെ.ജി. പ്രശാന്ത് എന്നിവർ പങ്കെടുത്തു. അനധികൃത കശാപ്പും മാംസവ്യാപാരവും തടയുന്നതിന് തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ea anka mamsashala പിടിച്ചെടുത്ത മാംസവും അനുബന്ധ ഉപകരണങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.