ചന്ദ്രശേഖർ ആസാദിന് അഭിവാദ്യവുമായി ജി.ഐ.ഒ പ്രതിഷേധവീഥി

കൊച്ചി: പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭം നയിച്ചതിൻെറ പേരിൽ അറസ്റ്റിലായി ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അഭിവാദ്യം അർപ്പിച്ച് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻെറ (ജി.ഐ.ഒ) രാപ്പകൽ പ്രതിഷേധവീഥി. 'മുസ്‌ലിംവിരുദ്ധ വംശീയത ചെറുക്കുക, ഹിന്ദുത്വ രാഷ്ട്രപദ്ധതി തിരിച്ചറിയുക' മുദ്രാവാക്യമുയർത്തി സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ എന്നിവക്കെതിരെ രാപ്പകൽ ഭേദമില്ലാതെ ഇടപ്പള്ളി ആസാദി സ്ക്വയർ രണ്ടാംദിനവും സജീവമായി. ദലിത് ആക്ടിവിസ്റ്റുകളായ കെ.കെ. കൊച്ച്, കെ. ബാബുരാജ്, ബി. റെജിദേവ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല, എഴുത്തുകാരി പി.എം. ലാലി, ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, ഗവേഷകയും സാമൂഹിക നിരീക്ഷകയുമായ വിനീത വിജയൻ, പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി, മാധ്യമപ്രവർത്തക ശബ്ന സിയാദ്, എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ പി.ജെ. വിൻസൻറ് എന്നിവർ സംസാരിച്ചു. രാത്രി വൈകിയും സജീവമായിരുന്ന സമരവേദിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. വ്യത്യസ്ത കലാവിഷ്കാരങ്ങളും ഡോക്യുമൻെററി പ്രദർശനവും സ്ക്വയറിൽ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.