മാവോവാദി കേസ്​: പ്രതികളെ ഇന്ന്​ കോടതിയിൽ ഹാജരാക്കും

കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിൽ അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജര ാക്കും. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ് (20), ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ടുപറമ്പിൽ താഹ ഫസൽ (24) എന്നിവരെയാണ് ഹാജരാക്കുക. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് കോടതിയിൽ ഹാജരാക്കുന്നത്. ഇതിനുള്ള പ്രൊഡക്‌ഷൻ വാറൻറ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സി.പി.എം പ്രവർത്തകരായ ഇരുവർക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആഴ്ചകൾക്കുമുമ്പാണ് എൻ.ഐ.എ ഏറ്റെടുത്തത്. 2019 നവംബർ ഒന്നിന് രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.