പ്ലസ് ടു വിദ്യാർഥിനിയുടെ കൊല: 10 ദിവത്തെ മുന്നൊരുക്കമെന്ന്​ പൊലീസ്​

കൊച്ചി: കലൂർ സ്വദേശിനിയായ പെൺകുട്ടിയെ വാൽപാറയിൽ എത്തിച്ച് കൊലപ്പെടുത്തുന്നതിന് പ്രതി സഫർഷാ 10 ദിവസം മുമ്പ് കത ്തിവാങ്ങി ആസൂത്രണം നടത്തിയെന്ന് പൊലീസ്. ചേർത്തലക്ക് സമീപത്തെ കടയിൽനിന്നാണ് കത്തി വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുത്തു. ആറ് ദിവസത്തേക്കാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് ഇയാളുമായി എറണാകുളം സെൻട്രൽ പൊലീസ് വാൽപാറക്ക് പോകും. കഴിഞ്ഞ ഏഴിനായിരുന്നു കേസിനാസ്പദ സംഭവം. വിവാഹാഭ്യർഥന നിരസിച്ചതിന് കലൂരിന് സമീപം വാടകക്ക് താമസിക്കുന്ന ചേർത്തല സ്വദേശിയുടെ 17കാരിയായ മകളെ സുഹൃത്തായ കുമ്പളം കുറ്റേപ്പറമ്പിൽ സഫർഷാ (25) വാൽപാറയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാര്‍ ഷോറൂമിലെ ജീവനക്കാരനായിരുന്ന ഇയാൾ അവിടെനിന്ന് മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പ്രണയത്തില്‍നിന്ന് പിന്മാറിയതോടെ ചില കാര്യങ്ങള്‍ സംസാരിച്ച് ഒഴിയാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി വാല്‍പാറക്ക് കൊണ്ടുപോവുകയായിരുെന്നന്നാണ് വിവരം. ഇടക്ക് കാർ നിർത്തി മുൻ സീറ്റിലിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം തേയിലത്തോട്ടത്തിലേക്ക്‌ വലിച്ചെറിഞ്ഞു. പൊള്ളാച്ചിയിലേക്ക്‌ കടക്കുന്നതിനിടെ ചെക്ക്‌പോസ്‌റ്റിലെ പരിശോധനയിലാണ്‌ കാറിൽ രക്തം കണ്ടെത്തിയത്‌. തമിഴ്‌നാട്‌ പൊലീസ്‌ സഫർഷായെ തടഞ്ഞുവെച്ചശേഷം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.