ടാറ്റ ക്വിസിൽ നുവാൽസ് ജേതാക്കൾ

കൊച്ചി: ടാറ്റ ക്രൂസിബിൾ ക്വിസ് പ്രാദേശികമത്സരത്തിൽ നിയമ സർവകലാശാലയായ നുവാൽസ് ജേതാക്കൾ. ജിതേഷ് വിജയകുമാർ, സ്റ്റീവൻ ജോർജ് അബ്രഹാം എന്നീ നാലാം വർഷ ബി.എ എൽഎൽ.ബി വിദ്യാർഥികളാണ് 75,000 രൂപയുടെ പ്രൈസിന് അർഹരായത്. ഗിരി സുബ്രഹ്മണ്യമാണ് മത്സരം നിയന്ത്രിച്ചത്. റോഡിൽ മെറ്റൽ പൊടി വിതറി; തൃപ്പൂണിത്തുറ ടൗൺ പൊടിയിൽ മുങ്ങി തൃപ്പൂണിത്തുറ: നഗരത്തിലെ പ്രധാന റോഡിൽ സിമൻറ് ടൈൽ വിരിച്ചത് ഉറപ്പിക്കാൻ മെറ്റൽ പൊടി വിതറിയത് നഗരത്തിൽ രൂക്ഷ പൊടിശല്യത്തിന് കാരണമായി. ചൊവ്വാഴ്ച രാത്രിയാണ് സ്റ്റാച്യു-കിഴേക്കകോട്ട റോഡിലും ഗവ. ആശുപത്രി റോഡിലുമാണ് ലോറിയിൽ കൊണ്ടുവന്ന് മെറ്റൽ പൊടി വിതറിയത്. രാത്രിയായതിനാൽ ജനങ്ങളെ കൂടുതൽ ബാധിച്ചില്ല. എന്നാൽ, ബുധനാഴ്ച രാവിലെ വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ അന്തരീക്ഷമാകെ പൊടിപടലം ഉയർന്ന് കാഴ്ച മറക്കുന്നിടം വരെ എത്തി. കൂടുതൽ വാഹനങ്ങൾ റോഡിലെത്തിയതോടെ പൊടിശല്യം രൂക്ഷമായി. കാൽനടക്കാരും വാഹനങ്ങളുമെല്ലാം പൊടിയിൽ മുങ്ങി. ബസിനുള്ളിൽപോലും പൊടി നിറഞ്ഞത് യാത്രക്കാർക്ക് ശ്വാസം മുട്ടൽ വരെയുണ്ടാക്കി. രാവിലെ തുറന്ന കച്ചവട സ്ഥാപനങ്ങൾ പലതും പൊടിശല്യം കാരണം അടച്ചിട്ടു. പല സ്ഥാപനങ്ങളും തുറന്നില്ല. രാവിലെ 11ആയതോടെ വാഹനപ്പെരുപ്പവും അതിനൊപ്പം പൊടിശല്യവും രൂക്ഷമായതോടെ ജനം പ്രതിഷേധിച്ചു. ഇതോടെ നഗരസഭ ചെയർപേഴ്സൻ ചന്ദ്രിക ദേവി അഗ്നിരക്ഷാസേനയെ വിളിച്ചു. ഉടൻ സ്ഥലത്ത് വന്ന അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്ത് സ്റ്റാച്യു ജങ്ഷനിലെ ഉയർന്ന പൊടിശല്യത്തിന് ശമനമുണ്ടാക്കി. മാസങ്ങൾക്ക് മുമ്പ് തിരക്കിട്ട് റോഡിൽ വിരിച്ച സിമൻറ് ടൈലുകൾ ഇളകിയതിനെത്തുടർന്ന് മെറ്റൽ പൊടിയിട്ട് ഉറപ്പിക്കുന്നതിൻെറ ഭാഗമായാണ് കരാറുകാരൻ റോഡിലാകെ മെറ്റൽ പൊടി വിതറിയത്. പൊതുമരാമത്ത് അധികൃതരെ അറിയിക്കാതെയായിരുന്നു നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.