മണ്ണഞ്ചേരി: കിഴക്കേ മഹല്ല് പാണംതയ്യിൽ തർബിയത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്‌റസ പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവ ും സയ്യിദ് അബൂബക്കർ ബമ്പ് മസ്ജിദ് ശിലാസ്ഥാപനവും ഞായറാഴ്ച രാവിലെ 9.30ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. പരിപാലന സമിതി പ്രസിഡൻറ് എ. മുജീബ് നൈന അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ടി.എ. അലിക്കുഞ്ഞ് ആശാൻ, ട്രഷർ മുഹമ്മദ് അഷ്‌റഫ് പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ശനിയാഴ്ച വൈകീട്ട് ഏഴിന് പൗരത്വ ബില്ലിനെതിരെ പ്രാർഥന സദസ്സ്, മജ്ലിസുൽ സ്വലാത്ത്, ദിക്റ് പ്രഭാഷണവും നടക്കും. കിഴക്കേ മഹല്ല് ഖതീബ് എ.എം. മീരാൻ ബാഖവി മേതല നേതൃത്വം നൽകും. മുഹമ്മദ് കോയ തങ്ങൾ പ്രാർഥന നിർവഹിക്കും. സദർ മുഅല്ലിം കെ.എ. ജഅ്ഫർകുഞ്ഞ് ആശാൻ, മുഅല്ലിം സി.എം. സൈനുലാബ്ദീൻ മേത്തർ തുടങ്ങിയവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.