കൊച്ചി: ഭക്ഷ്യ സുരക്ഷ ജോയൻറ് കമീഷണർ കെ. അനിൽകുമാർ പദവിയിൽ തുടരുന്നത് തടയണമെന്ന ഹരജിയിൽ ഹൈകോടതിയുടെ നോട്ടീ സ്. ജോയൻറ് കമീഷണർ സ്ഥാനത്ത് നിയമിക്കാനുള്ള യോഗ്യത അനിൽകുമാറിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ ബി. സുധർമ ഉൾപ്പെടെ നാലുപേർ നൽകിയ ഹരജിയിലാണ് സർക്കാറടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് ഉത്തരവായത്. ആരോഗ്യ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻറായി 1999ൽ സർവിസിൽ പ്രവേശിച്ച കെ. അനിൽ കുമാറിൻെറ തസ്തിക പിന്നീട് േലാ ഒാഫിസറായി പുനർനിർണയിച്ചു. ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നതോടെ താൽക്കാലിക നടപടിയെന്ന നിലയിലാണ് ഇൗ പദവിയിൽ നിയോഗിച്ചത്. ഇനിയും പദവിയിൽ തുടരാൻ നിയമപരമായി കഴിയില്ലെന്നും ഒഴിവാക്കാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.