പാവക്കുളം തിരുവുത്സവം സമാപിച്ചു

കൊച്ചി: കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് സമാപനംകുറിച്ച് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്ര ശാന്ത് നാരായണൻ നമ്പൂതിരിപ്പാട് കൊടിയിറക്കി. ക്ഷേത്രക്കുളത്തിൽ തന്ത്രി പന്താവൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിൻെറയും മേൽശാന്തി പറപ്പൂക്കര ഹരി നമ്പൂതിരിയുടെയും കാർമികത്വത്തിൽ ആറാട്ട് നടന്നു. എഴുന്നള്ളിപ്പിന് ശേഷം നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ആറാട്ട് സദ്യ നടന്നു. ചടങ്ങുകൾക്ക് പ്രസിഡൻറ് കെ.എ.എസ്. പണിക്കർ, ക്ഷേത്രസമിതി സെക്രട്ടറി കെ.പി. മാധവൻകുട്ടി, കെ.ഐ. വിശ്വനാഥൻ, ക്ഷേത്രം പ്രദാരി........................................................................................................................ ശ്രീനിവാസ പ്രഭു, പി.എൻ. ബാലകൃഷ്ണ കമ്മത്ത്, എം. ശ്രീകുമാർ, കെ.എസ്. സുരേന്ദ്രൻ, കെ.ജി. നന്ദകുമാർ, പി.ഡി. സോമകുമാർ എന്നിവർ നേതൃത്വം നൽകി. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ പ്രവേശനം കൊച്ചി: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിൻെറ അധീനതയിലുള്ള ഇടപ്പള്ളിയിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ വനിത ജീവനക്കാര്‍ക്കും വിദ്യാർഥിനികള്‍ക്കും പ്രവേശനം. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനും അമൃത ആശുപത്രിക്കും ലുലുമാളിനും അടുത്താണ് ഹോസ്റ്റൽ. ഫോൺ: 0484 2369059. ജില്ല കലക്ടറേറ്റിന് സമീപം സ്ഥിതിചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ പ്രവേശനം ആവശ്യമുള്ളവര്‍ ഹോസ്റ്റലുമായി ബന്ധപ്പെടണം. ഫോൺ: 0484 2369059, 0484 2427101.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.