മരട്: ഫ്ലാറ്റ് പൊളിക്കലിൻെറ ഭാഗമായി നെട്ടൂരിലെ ജനുറം ജലസംഭരണിക്ക് സുരക്ഷയൊരുക്കിയതായി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഞായറാഴ്ച പൊളിക്കുന്ന നെട്ടൂരിലെ ജയിൻ കോറൽ കേവ് ഫ്ലാറ്റിന് സമീപത്താണ് ജലസംഭരണി. ജയിൻ ഫ്ലാറ്റിൽനിന്ന് 300 മീറ്റർ ദൂരം മാത്രേമയുള്ളൂ ജലസംഭരണിയിലേക്ക്. ഭൂമിനിരപ്പിൽനിന്ന് 10 മീറ്റർ ഉയരത്തിലാണ് സംഭരണിയുടെ ശുദ്ധീകരണ പ്ലാൻറ്. പാഴൂരിൽനിന്നും ഭൂമിക്കടിയിലെ പൈപ്പിലൂടെ ഇവിടെയെത്തിച്ച് 10 മീറ്റർ ഉയരത്തിലുള്ള പ്ലാൻറിൽ ശുദ്ധീകരിച്ച ശേഷമാണ് താഴെയുള്ള ജലസംഭരണിയിൽ ശുദ്ധജലം ശേഖരിക്കുന്നത്. മരട് നഗരസഭ, കൊച്ചി കോർപറേഷൻെറ തേവര, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്. 100 എം.എൽ.ഡിയാണ് ഈ സംഭരണിയുടെ ശേഷി. വിതരണത്തിന് ഇവിടെ നിത്യവും ശേഖരണവും ശുദ്ധീകരണവും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇവിടെ സുരക്ഷയൊരുക്കിയിരിക്കുന്നത്. ജലസംഭരണികൾ ടർപായ ഇട്ട് മൂടിയതായി അധികൃതർ അറിയിച്ചു. 300 മീറ്റർ ദൂരത്തിലായി 18 നിലകളിലുള്ള ജയിൻ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ നിമിഷങ്ങൾക്കകം നിലംപതിക്കുമ്പോൾ 10 മീറ്റർ ഉയരത്തിലുള്ള 100 എം.എൽ.ഡി ശേഷിയുള്ള സംഭരണിക്ക് തകരാർ സംഭവിക്കുന്നുണ്ടോയെന്നറിയാൻ ജല അതോറിറ്റി എൻജിനീയറിങ് വിഭാഗത്തിലെ വിദഗ്ധസംഘം സ്ഥലത്ത് പരിശോധനക്കെത്തുന്നുണ്ട്. സംഭരണിക്ക് സമീപത്തെ ജയിൻ ഫ്ലാറ്റ് പൊളിക്കുന്ന 12ന് ടാങ്കിന് തകരാർ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലക്ക് പാഴൂരിൽനിന്നുള്ള ശേഖരണം നിർത്തിവെക്കും. ടാങ്കിൽ ഉള്ള വെള്ളം മറ്റിടങ്ങളിലെ ടാങ്കിലേക്ക് മാറ്റി ജനുറം പ്ലാൻറും സംഭരണിയും കാലിയാക്കും.11നും12നും രാവിലെ 10 മുതൽ 12 വരെയുള്ള സമയങ്ങളിൽ ജനുറം ടാങ്കിൽനിന്നും തേവര ഭാഗത്തേക്കുള്ള ജലവിതരണം നിർത്തിെവക്കുമെന്നും അധികൃതർ അറിയിച്ചു. യേശുദാസിൻെറ പിറന്നാൾ 'തറവാട് വീട്ടിൽ' ആഘോഷിച്ചു മട്ടാഞ്ചേരി: ഗായകൻ ഡോ. കെ.ജെ. യേശുദാസിൻെറ 80ാം പിറന്നാൾ ഫോർട്ട്കൊച്ചിയിലെ തറവാട് വീട്ടിലും ആഘോഷിച്ചു. ദാസിൻെറ തറവാട് വീട് ഇപ്പോള്‍ ഹൗസ് ഓഫ് യേശുദാസ് എന്ന പേരില്‍ ഹോട്ടലായി പ്രവര്‍ത്തിക്കുകയാണ്. ഇതിൻെറ ഉടമയായ ഫിഫ നാസറാണ് മധുരം വിളമ്പിയും സംഗീത വിരുന്നൊരുക്കിയും ആഘോഷം സംഘടിപ്പിച്ചത്. ദാസിൻെറ പഴയകാല ഗാനങ്ങള്‍ മുതല്‍ ഏറ്റവും പുതിയതുവരെ സംഗീതവിരുന്നില്‍ ആലപിച്ചു. കൊച്ചിയിലെ പ്രാദേശിക ഗായകരാണ് ഗാനങ്ങള്‍ ആലപിച്ചത്. യേശുദാസിന് എട്ട് വയസ്സുള്ളപ്പോൾ ആദ്യമായി ഗാനാലാപനത്തിന് സ്വർണ മെഡൽ ലഭിച്ചത് ഈ വീട്ടിൽവെച്ചാണ്. പ്രദേശത്തെ കച്ചവടക്കാരും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പായസവിതരണവും കേക്കുമുറിക്കലും നടന്നു. ആർക്കിടെക്ട് നജീബ്, അഡ്വ. തോമസ് മൈക്കിള്‍, കെ.ബി. സലാം, പി.കെ. കമറുദ്ദീന്‍, കെ.ബി. ജബ്ബാര്‍ തുടങ്ങിയവരും വിനോദസഞ്ചാരികളും ചടങ്ങില്‍ പങ്കെടുത്തു. യേശുദാസിൻെറ മാതാവ് നട്ടുപിടിപ്പിച്ച മാവ് വെട്ടിമാറ്റാതെ കെട്ടിടത്തിനുള്ളിൽതന്നെ നിലനിർത്തിയാണ് നാസർ വീട് ഹോട്ടലാക്കി പുതുക്കി പണിതത്. കൊച്ചിയിൽ എത്തുന്ന സന്ദർഭങ്ങളിൽ യേശുദാസ് ഈ തറവാട്ട് വീട്ടിൽ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.