മട്ടാഞ്ചേരി: ഭവനരഹിതർ ഏറെ തിങ്ങി വസിക്കുന്ന പശ്ചിമകൊച്ചിയിൽ 400 ഓളം കുടുംബങ്ങൾക്ക് വീടുകൾ ലഭിക്കുന്ന റേ ഫ്ലാറ്റ് പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് റേ ഫ്ലാറ്റ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അഞ്ച് വർഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങും എത്താതെ മുടങ്ങി കിടക്കുകയാണ്. സർക്കാർ ഏജൻസികളിൽ നിന്ന് ഫണ്ടുകൾ ലഭ്യമായിട്ടും നിർമാണ അനുമതി നൽകാതെ ഭരണ- പ്രതിപക്ഷങ്ങൾ നിസ്സാര കാരണം ഉയർത്തി പദ്ധതി തടസ്സപ്പെടുത്തുകയാണെന്ന് സമിതി ആരോപിച്ചു. 2013 ഡിസംബറിൽ കേന്ദ്ര സർക്കാർ അനുമതി നൽകിയ റേ പദ്ധതിക്ക് 2014 ജൂൺ മാസം കേരള സർക്കാറും അനുമതി നൽകിയെങ്കിലും നഗരസഭ പദ്ധതിയുമായി മുന്നോട്ടുപോയില്ല. തുടർന്ന് നിരവധി സമരപോരാട്ടങ്ങളെ തുടർന്ന് 2017 ഫെബ്രുവരി രണ്ടു ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിൻെറ നിർമാണം ആരംഭിച്ചു. 2019 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാകേണ്ട പദ്ധതി നിലവിൽ ഒന്നാംനില നിർമാണത്തിൽ എത്തി മുടങ്ങി കിടക്കുകയാണ്. 200 കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന ആദ്യഘട്ട പദ്ധതി ഒരു വർഷമായി മുടങ്ങി കിടക്കുന്നു. റേ പദ്ധതി പൂർത്തീകരിക്കുന്നതിൽ ഭരണ- പ്രതിപക്ഷ കക്ഷികൾ ഒരേ നയമാണ് പുലർത്തുന്നതെന്ന് സമിതി ആരോപിച്ചു. കൊച്ചി നഗരസഭയിലെ സ്റ്റാർട്ട് സിറ്റി മിഷൻ ഭവന പദ്ധതി പ്രകാരം 120 കോടി അനുവദിച്ചിട്ടും ഇരുപക്ഷവും മട്ടാഞ്ചേരിയിലെ ഭവനരഹിതർക്ക് വീടൊരുക്കുന്നതിൽ അലംഭാവം കാട്ടുകയാണെന്ന് റേ ഫ്ലാറ്റ് സംരക്ഷണ സമിതി ചെയർമാൻ നിസാർ മാമു, സെക്രട്ടറി ജൈഫിൻ കരീം എന്നിവർ പറഞ്ഞു. പാനൽ ചർച്ച ഇടപ്പള്ളി: പോരാട്ടം, പ്രതിരോധം, നവരാഷ്ട്രീയം, കാമ്പസ് അനുഭവങ്ങൾ ആസ്പദമാക്കി വിവിധ ആക്ടിവിസ്റ്റുകളുടെ പാനൽ ചർച്ച നടന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടപ്പള്ളിയിലെ ആസാദി സ്ക്വയറിൽ നടന്ന ചർച്ചയിൽ മീഡിയവൺ റിപ്പോർട്ടർ ഷബ്ന സിയാദ് മോഡറേറ്ററായി. ചർച്ചയിൽ ഹൈദരാബാദ് ഇഫ്ലു യൂനിവേഴ്സിറ്റിയിലെ സമർ അലി, ജെ.എൻ.യു യൂനിവേഴ്സിറ്റിയിലെ സിഫ്വ എം.എ.കെ, ദിലാന തസ്ലിം, ജാമിയ മില്ലിയ യൂനിവേഴ്സിറ്റിയിലെ അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു. ഫോർട്ട് കൊച്ചിയിൽ വില്ലേജ് ഓഫിസറില്ല; താളംതെറ്റി പ്രവർത്തനങ്ങൾ മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ ഓഫിസറില്ലാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇതോടെ വില്ലേജിൻെറ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ദൈനംദിനം വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ഇവിടെയെത്തി മടങ്ങുന്നത്. വില്ലേജ് ഓഫിസറുടെ ചുമതലയേൽപ്പിച്ച ഉദ്യോഗസ്ഥൻ ഒരു ദിവസം ഡ്യൂട്ടി നോക്കിയശേഷം നീണ്ട അവധിയിൽ പോയിരിക്കയാണെന്നാണ് വിവരം. പിന്നീട് താലൂക്ക് ഓഫിസില്‍നിന്ന് ഒരാളെ നിയമിച്ചെങ്കിലും ആ ജീവനക്കാരനും ചുമതലയേല്‍ക്കാന്‍ തയാറായില്ല. ഇതോടെ ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ വലയുകയാണ്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി സംബന്ധമായ പോക്കുവരവ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്കായി എത്തുന്നവരാണ് നട്ടം തിരിയുന്നത്. വിവാഹത്തിനും വീട് നിര്‍മാണത്തിനുമുൾപ്പെടെ വായ്പ തരപ്പെടുത്തുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. എന്നാല്‍, ഓഫിസറില്ലാത്തതിനാല്‍ ഇതൊന്നും നല്‍കാന്‍ കഴിയില്ല. മട്ടാഞ്ചേരി വില്ലേജ് ഓഫിസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ ആയതിനാല്‍ ഐഡി ലഭിക്കാത്തത് കൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയുന്നില്ല. അടിയന്തരമായി ഇവിടെ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.