കളമശ്ശേരി: ഏലൂരും ആലുവയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടമുള പാലത്തിലെ മേൽത്തട്ടിൽ വിള്ളൽ. ടാറിങ്ങിന് പകരം കോൺക് രിറ്റ് ചെയ്ത ഭാഗങ്ങളിലാണ് വിള്ളൽ രൂപപ്പെട്ടത്. ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്ത് കാണുന്നു. സ്ലാബുകൾ തമ്മിൽ യോജിപ്പിക്കുന്ന ഭാഗങ്ങളിലാണിത്. 2013ലാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ഏലൂർ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പാലത്തിലൂടെ ദിനേന നിരവധി ചരക്കുവാഹനങ്ങളാണ് കടന്നുപോകുന്നത്. നിർമാണത്തിലെ അപാകതയാണ് കോൺക്രീറ്റ് ചെയ്ത പലഭാഗങ്ങളിൽ ചിന്നൽ രൂപപ്പെടാൻ കാരണമാണെന്നാണ് ആക്ഷേപം. തകർന്ന ഭാഗങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് നല്ല നിലയിൽ കോൺക്രീറ്റ് ചെയ്തില്ലെങ്കിൽ ഏറെ പഴക്കമില്ലാത്ത പാലത്തിലെ മറ്റുഭാഗങ്ങളെ ബാധിക്കുകയും ബലക്ഷയത്തിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. EC7 Gadarukalഏലൂർ ഇടമുള പാലത്തിലെ ഗർഡറുകൾ തകർന്ന നിലയിൽ മതേതര ഐക്യം തകർക്കാനാകില്ല -പി.കെ. പ്രേംനാഥ് കളമശ്ശേരി: മതേതരഐക്യം തകർക്കാൻ ആർ.എസ്.എസിനെ ഇന്ത്യൻ ജനത അനുവദിക്കില്ലെന്ന് പ്രശസ്ത ചിന്തകൻ പി.കെ. പ്രേംനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഏലൂർ പാട്ടുപുരക്കൽ കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ 100 വർഷത്തിനുള്ളിൽ ഹിന്ദുരാഷ്ട്രമാക്കുക എന്നത് 1923ൽ നടന്ന ഹിന്ദുസഭയുടെ തീരുമാനമാണ്. ഇനി അത് പൂർത്തിയാക്കാൻ മൂന്ന് വർഷമേ ഉള്ളൂ. ഇതിലേക്കുള്ള ചുവടുെവപ്പാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രേംനാഥ് പറഞ്ഞു. മേത്താനം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ഏലൂർ ഡിപ്പോ വഴി പാട്ടുപുരക്കലിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ നഗരസഭ കൗൺസിലർമാരായ എ.ഡി. സുജിൽ, ടിഷ വേണു, അബ്ദുൽ ലത്തീഫ്, ഫാ. അമൽ, ഡി. ഗോപിനാഥൻ നായർ, വി.ജി. ജോഷി എന്നിവർ സംസാരിച്ചു. അനുശോചനയോഗം മട്ടാഞ്ചേരി: എം.ഇ.എസ് മുൻ സംസ്ഥാന സെക്രട്ടറി കെ. ജെയിനിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. എം.ഇ.എസ് ജില്ല പ്രസിഡൻറ് എം.എം. അഷറഫ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ പ്രസിഡൻറ് കെ.കെ. അബൂബക്കർ, എ.എം. അബൂബക്കർ, ലിയാഖത്ത് അലി ഖാൻ, വി.യു. ഹംസക്കോയ, എൻ.കെ. നാസർ, പി.എച്ച്. നാസർ, കെ.എ. മുഹമ്മദ് അഷറഫ്, ഡോ. ടോമി മാത്യു, കെ.എം. ഹസൻ, കെ.എം. ഷാഹുൽ ഹമീദ്, യൂനുസ് കൊച്ചങ്ങാടി, ഷൈജു ഇരട്ടക്കുളം, എൻ.കെ.എം. ഷരീഫ്, നിസാർ കുന്നുകര, ടി.എ. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.