ഇടവക അംഗത്തിൻെറ സംസ്കാരം തടഞ്ഞതായി പരാതി കോലഞ്ചേരി: ഇടവകക്കാർക്ക് ഇടവക സെമിത്തേരിയിൽ സംസ്കാരം ഉറപ്പാക്കണമെന്ന സർക്കാർ ഓർഡിനൻസ് നിലനിൽക്കെ വരിക്കോലി സൻെറ് മേരീസ് പള്ളിയിൽ യാക്കോബായ ഇടവക അംഗത്തിൻെറ സംസ്കാരം തടഞ്ഞതായി പരാതി. പള്ളിയുടെ ഗേറ്റ് പൂട്ടി ഓർത്തഡോക്സ് വിഭാഗം തടയുകയായിരുന്നെന്നാണ് യാക്കോബായ വിഭാഗത്തിൻെറ പരാതി. വരിക്കോലി കാരക്കാട്ട് വീട്ടിൽ കെ.വി. ജോസഫിൻെറ (74) സംസ്കാരശുശ്രൂഷ പള്ളിയുടെ സമീപത്തെ ചാപ്പലിൽ നടത്തിയ യാക്കോബായ വിഭാഗം ഗേറ്റിൻെറ താഴ് പൊളിച്ചാണ് സെമിത്തേരിയിൽ സംസ്കാരം നടത്തിയത്. മൂവാറ്റുപുഴ ആർ.ഡി.ഒയും പൊലീസും ഓർത്തഡോക്‌സ് വിഭാഗവുമായി ചർച്ച നടത്തിയെന്നും ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് താഴ് പൊളിച്ചെന്നുമാണ് യാക്കോബായ വിഭാഗത്തിൻെറ വാദം. സർക്കാർ ഓർഡിനൻസിന് വിരുദ്ധമാണ് ഓർത്തഡോക്സ് നിലപാടെന്ന് കാണിച്ച് യാക്കോബായ വിഭാഗം പുത്തൻകുരിശ് പൊലീസിൽ പരാതി നൽകി. എന്നാൽ, മരിച്ചയാൾ ഇടവകാംഗമല്ലെന്നും പൂർവികരെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുക്കാതിരുന്നതെന്നും ഓർത്തഡോക്സ് സഭ വക്താവ് ഫാ. എബ്രാഹം കോനാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.