കൊച്ചി: കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. പനമ്പിള്ളിനഗറിലെ ജോര്‍ജ് ഇൻറര്‍നാഷനല്‍ ഓവര്‍സീസ ് ഹ്യൂമണ്‍ റിസോഴ്‌സ് കണ്‍സൽട്ടന്‍സിയാണ് തട്ടിപ്പ് നടത്തിയതെന്ന് തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. നഴ്സിങ് ജോലിക്ക് വിസ അപേക്ഷിച്ച തുഷാര, സൗമ്യ എന്നീ പെൺകുട്ടികളാണ് പരാതി നൽകിയത്. 50,000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ വിസ വാഗ്ദാനം ചെയ്ത് ഏജൻസി ഇവരിൽനിന്ന് വാങ്ങി. കൂടാതെ ഇവരുടെ സർട്ടിഫിക്കറ്റുകളും വാങ്ങിച്ചിരുന്നു. ഒരുമാസത്തിനുള്ളിൽ വിസ ലഭിക്കുമെന്ന് പറഞ്ഞാണ് എജൻസി പണം വാങ്ങിച്ചത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പലതവണ അേന്വഷിച്ചിട്ടും വിസ കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പ് ബോധ്യമായതെന്നും പരാതിക്കാർ പറഞ്ഞു. പല ജില്ലകളിൽനിന്നും നൂറിൽ കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിനെതിരെ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, കാര്യക്ഷമമായ അന്വേഷണമോ നടപടിയോ പണം തിരികെ വാങ്ങിത്തരുകയോ ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ പരാതിക്കാരായ സൗമ്യ, തുഷാര ഇവരുടെ കുടുബാംഗങ്ങൾ, മറ്റു പരാതിക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.