എം.ഇ.എസ് ഫെസ്​റ്റ്​

കളമശ്ശേരി: ജില്ലയിലെ വിവിധ എം.ഇ.എസ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ജീവനക്കാരും കുടുംബങ്ങളും പങ്കെടുത്ത ഫെസ്റ്റ് നടത്തി. ഏലൂർ ഈസ്റ്റേൺ സ്കൂൾ അങ്കണത്തിൽ നടന്ന ഏലൂർ നഗരസഭാധ്യക്ഷ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജി. ലബ്ബ, മാനേജിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ്. സെയ്ത് മുഹമ്മദ്, സെക്രട്ടറി അഡ്വ. എം.എം. സലിം, പ്രധാനാധ്യാപിക എം.എസ്. ഷക്കീല ബീവി തുടങ്ങിയവർ സംസാരിച്ചു. എജുക്കേഷൻ, സയൻസ് എക്സിബിഷനും നടന്നു. എക്സിബിഷൻ കൗൺസിലർ പി.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിവാഹം മട്ടാഞ്ചേരി: തോപ്പുംപടി സുഹാന മൻസിലിൽ എം. അബ്ദുൽ മജീദ്, സി.എ. ജാസ്മിൻ ദമ്പതികളുടെ മകൾ സുഹാനയും കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ കോവിലകത്ത് വീട്ടിൽ കെ.എച്ച്. നവാസ്, മുംതാസ് ദമ്പതികളുടെ മകൻ റെനീഷും വിവാഹിതരായി. ശ്രദ്ധേയമായി 'ബിറ്റ്വിൻ ദ ലെൻസ്' മട്ടാഞ്ചേരി: മട്ടാഞ്ചേരി 27 ഗാലറിയിൽ ആരംഭിച്ച 21 കലാകാരന്മാരുടെ ചിത്രപ്രദർശനം ബിറ്റ്വിൻ ദ ലെൻസ് ശ്രദ്ധേയമാകുന്നു. 21 കലാകാരന്മാരും വ്യത്യസ്ത ആശയങ്ങളാണ് കാൻവാസിൽ വരച്ചിരിക്കുന്നത്. പങ്കജ്മിസ്ട്രി, കെ.പി. റെജി, ജ്യോതിബസു, കെ. സുധീഷ്, ജിജി സക്കരിയ, മിനാൽ ദമിനി, സുമീദ് രാജേന്ദ്രൻ, അനുപമ ഏലിയാസ്, പ്രസാദ്, സിജി കൃഷ്ണൻ, എസ്.എൻ. സുജിത്ത്, മധുസൂദനൻ, പാർവതി നായർ, ഡി-ബോൾ, ഭാസ്കരൻ, ഭാഗ്യനാഥ് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വത്സൻ കൂർമ കൊല്ലരിയുടെ കല്ലിലും കയറിലും തീർത്ത രൂപവും ബെനിത ഫെർസിയൽ ഒരുക്കിയ മരം കൊണ്ട് തീർത്ത പ്രതിഷ്ഠാപനവും ആകർഷണീയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.