നാഗേഷ് ട്രോഫി: കേരളത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി

കൊച്ചി: ബംഗളൂരുവിൽ നടന്ന കാഴ്ചപരിമിതര്‍ക്കുള്ള നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമൻെറില്‍ കേരളം ക്വാര്‍ട്ട റില്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയോടാണ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ രണ്ട് വിക്കറ്റിന് 217 റണ്‍സ് നേടി. കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 16 റണ്‍സിനാണ് കര്‍ണാടകയുടെ ജയം. കര്‍ണാടക്കുവേണ്ടി പ്രകാശ് ജയരാമായ്യ 102 റണ്‍സ് നേടി. കേരളത്തിനായി എ. മനീഷ് 85 റണ്‍സ് നേടി. എലൈറ്റ് ഗ്രൂപ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ യോഗ്യത നേടിയത്. അഞ്ചുകളിയില്‍നിന്ന് നാലു ജയവും ഒരു തോല്‍വിയുമായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. നാഗേഷ് ട്രോഫി ടൂര്‍ണമൻെറില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്വാര്‍ട്ടറില്‍ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.