പൊതുപണിമുടക്ക്

എടവനക്കാട്: സംയുക്ത സമരസമിതി നേതൃത്വത്തിൽ നടന്ന മേഖലയിൽ പൂർണവും സമാധാനപരവുമായിരുന്നു. ഹാർബറുകളടക്കം മത്സ്യ മേഖല പൂർണമായും സ്തംഭിച്ചു. ബാങ്കുകളും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഇരുചക്രവാഹനങ്ങളൊഴിെക ഗതാഗതം തീർത്തും നിലച്ചു. കടകളും കമ്പനികളും അടഞ്ഞുകിടന്നു. പള്ളത്താംകുളങ്ങരയിൽ വിവിധ തൊഴിലാളിസംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. കെ.എ. അലി അക്ബർ, കെ.ആർ. സുഭാഷ്, എ.പി. പ്രിനിൽ, എൻ.എ. ജയിൻ, കെ.എ. സാജിത്ത്, പി.വി. ലൂയിസ്, എം.ബി. ഭർതൃഹരി, കെ.എസ്. അജയകുമാർ, ജിനു ഫ്രഡി എന്നിവർ സംസാരിച്ചു. ഫോട്ടോ: EC19 kuzhipally prakadanam പൊതുപണിമുടക്കിനോടനുബന്ധിച്ച് കുഴുപ്പിള്ളിയിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.