ചെങ്ങമനാട് പഞ്ചായത്തില്‍ 'ജീവനി' പദ്ധതിക്ക് തുടക്കമായി

ചെങ്ങമനാട്: സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പ് ആവിഷ്കരിച്ച 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' (ജീവനി) പദ്ധതിക്ക് ചെങ്ങമനാട് പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിലെ 13ാം വാര്‍ഡിലെ പുറയാര്‍ ചാന്തേലിപ്പാടത്തെ 60 സൻെറ് സ്ഥലത്ത് കര്‍ഷകരും കൃഷിക്കാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അണിചേര്‍ന്ന് വിവിധയിനം പച്ചക്കറി തൈകള്‍ നട്ടു. വിഷുവിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ലക്ഷ്യമാക്കി പാടത്തും പറമ്പിലും വീട്ടിലും സാധ്യമായ എല്ലായിടങ്ങളിലും ജനപ്രതിനിധികളടക്കം മുഴുവനാളുകളും പച്ചക്കറി കൃഷിചെയ്യുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി പച്ചക്കറി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ മേരി ശില്‍പ കെ. തോമസ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെംബര്‍ ജയന്തി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതി കോഓഡിനേറ്റര്‍ നൗഷാദ് പാറപ്പുറം, അസി. കൃഷി ഓഫിസര്‍ കെ.പി. വത്സമ്മ, കൃഷി അസിസ്റ്റൻറ് സുഷമ ബാലന്‍, വിള പരിപാലന സമിതി നിർവഹണ ഓഫിസര്‍ അമിത ചന്ദ്രബോസ്, തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഇ.പി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: EA ANKA 50 JEEVANY 'ജീവനി' പദ്ധതി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി പച്ചക്കറി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.