അസെന്‍ഡ് കേരള: രജിസ്ട്രേഷന്‍ 2000 കവിഞ്ഞു

കൊച്ചി: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സമ്മേളനമായ അസെന്‍ഡ് കേരള രണ്ടാം ലക്കത്തിൻെറ രജിസ്ട്രേഷന ് മികച്ച പ്രതികരണം. ഒമ്പത്, പത്ത് തീയതികളില്‍ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സൻെററില്‍ നടക്കുന്ന സമ്മേളനത്തിൻെറ രജിസ്ട്രേഷന്‍ 2000 കവിഞ്ഞു. അസെന്‍ഡ് സമ്മേളനത്തില്‍ 1500 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു രജിസ്ട്രേഷന്‍ അനുവദിച്ചത്. എന്നിട്ടും 2000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.