മകരവിളക്ക്: ശബരിമലയിൽ സജ്ജീകരണങ്ങളൊരുക്കാൻ നടപടി -മന്ത്രി

തിരുവനന്തപുരം: മകരവിളക്കിന് മുന്നോടിയായി ജനത്തിരക്ക് മുൻകൂട്ടികണ്ട് ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായ ഒരുക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളുമായി ഭക്തർ സഹകരിക്കണം. അപകടസൂചനയുള്ള പ്രദേശങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാതെ ബാരിക്കേഡുകൾ അടക്കം ക്രമീകരിക്കും. പുതിയതായി കണ്ടെത്തിയ ചില സ്ഥലങ്ങളിൽ വെളിച്ചവും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തും. വാഹനപാർക്കിങ്ങിനും പുതിയ മേഖലകൾ കണ്ടെത്തി. ട്രാഫിക് േബ്ലാക്ക് ഒഴിവാക്കാൻ ശ്രമിക്കും. ബ്ലോക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കുടിവെള്ളവിതരണത്തിനും കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെ ഭക്ഷണവിതരണത്തിനും ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.