'ടെക് പോയൻറ്​ 2020' ശാസ്ത്ര-സാങ്കേതിക മേള ഇന്ന്​

മൂവാറ്റുപുഴ: ആയവന ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിൻെറയും ഗ്രാമപഞ്ചായത്തിൻെറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക ് പോയൻറ് 2020 ശാസ്ത്ര-സാങ്കേതിക മേള ചൊവ്വാഴ്ച നടക്കും. പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേളയിൽ, സംസ്ഥാനതല ശാസ്ത്ര-സാങ്കേതിക മേളയില്‍ മുന്‍നിരയിലെത്തിയ ആയവന ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ സമ്മാനാര്‍ഹമായ പ്രവര്‍ത്തന മാതൃകകളും നിശ്ചല മാതൃകകളും പ്രദര്‍ശിപ്പിക്കും. അതോടൊപ്പം സാങ്കേതിക ഉപകരണങ്ങള്‍, ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ മുന്നോട്ടുെവക്കുന്ന അവസരങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസരംഗത്തെ തൊഴില്‍ സാധ്യതകള്‍ എന്നിവ പൊതുജനത്തിന് പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ആയവന പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഉള്ള വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ഒരുക്കുന്ന പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡൻറ് റെബി ജോസ് പ്രദർശന ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് പഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളെ ആദരിക്കും. ഏൽദോ എബ്രാഹാം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.