വാർഷികം ആഘോഷിച്ചു

കൊച്ചി: വിശ്വകർമ കലാസാഹിത്യ സംഘം (വികാസ്) രണ്ടാം വാർഷികം ഇടപ്പള്ളിയിൽ ആഘോഷിച്ചു. 18ന് താെഴ പ്രായമുള്ള കലാസാഹി ത്യ സംഘത്തിലെ അഞ്ച് പ്രതിഭകൾ ഉദ്ഘാടനം ചെയ്തു. 47 പ്രഗല്ഭരായ ചിത്രശിൽപകരകൗശല കലാകാരന്മാർ അണിനിരന്ന ചിത്രപ്രദർശനം, കലാപരിപാടികൾ, ശിലാ സന്തോഷിൻെറ മാജിക് ഷോ എന്നിവ നടന്നു. പൊതുസമ്മേളനം താമരക്കുടി കരുണാകരൻ ഉദ്ഘാടനം െചയ്തു. വിശ്വപ്രതിഭാ പുരസ്കാരം ചുനക്കര രാമൻകുട്ടിക്ക് വികാസ് സംസ്ഥാന പ്രസിഡൻറ് പി. നാരായണൻ സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ ബാലകൃഷ്ണൻ ശ്രീകാന്ത് കുളനട, ടി.യു. രാധാകൃഷ്ണൻ, എം.പി. രാധാകൃഷ്ണൻ, കെ.എ. ശിവൻ, ടി.ആർ. മധു, എം. അനൂപ്, എം.എൻ. സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.