പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് 13 ാം വാർഡിൽ നിർമിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവ് ആൻറണി നിർവഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. സാബു തോമസ്, ഡോളി സേവി, പി.സി. കുഞ്ഞുകുഞ്ഞ്, എൻ.എസ്. സുനീഷ്, രാജി ഗിരീഷ്, സനൽ യേശുദാസ് എന്നിവർ സംസാരിച്ചു. ഇവിടെയുള്ളത് ശിലാഫലകം മാത്രം മട്ടാഞ്ചേരി: പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സ് ലിമിറ്റഡ് നാല് വർഷം മുമ്പ് സിമൻറ് പാക്കിങ് യൂനിറ്റിന് വാങ്ങിയ സ്ഥലം കാടുപിടിച്ചു നശിക്കുന്നു. കൊച്ചി തുറമുഖത്ത് എറണാകുളം വാർഫിന് സമീപത്ത് അമ്പത് കോടി രൂപ മുടക്കിയാണ് ഏഴ് ഏക്കർ സ്ഥലം വാങ്ങിയത്. 2016 ഫെബ്രുവരി ഏഴിന് അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനവും നിർവഹിച്ചു. ഏറെ പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. തുറമുഖത്ത് ഇന്ത്യയിലെ പ്രമുഖ സിമൻറ് കമ്പനികൾ പാക്കിങ് യൂനിറ്റുകൾ തുടങ്ങുന്നത് കണക്കിലെടുത്തായിരുന്നു മലബാർ സിമൻറ്സിൻെറയും നീക്കം. എന്നാൽ, ശിലാസ്ഥാപനം കഴിഞ്ഞതല്ലാതെ തുടർ നടപടി ഉണ്ടായില്ല. ഇതേ കാലയളവിൽ സ്ഥലം വാങ്ങിയ പെന്ന സിമൻറ് കമ്പനി ഉദ്ഘാടനം കഴിഞ്ഞ് പണിയും തുടങ്ങി. പൊതുമേഖല സ്ഥാപനത്തിൻെറ നോക്കുകുത്തിയായി ശിലാസ്ഥാപന കല്ലുകൾ മാത്രമാണ് ഇവിടെയുള്ളത്. കാടുപിടിച്ചു കിടക്കുകയാണെങ്കിലും ഇവിടേക്ക് ഉദ്യോഗസ്ഥരെ നിയമിച്ചതായാണ് വിവരം. ചിത്രം: EC5 falakam മലബാർ സിമൻറ്സ് ഭൂമിയിലെ ശിലാഫലകം എസ്. രമേശന് സ്വീകരണം മുളന്തുരുത്തി: ആശാൻ പുരസ്കാരം നേടിയ കവി എസ്. രമേശന് പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖല കമ്മിറ്റി സ്വീകരണം നൽകി. മഹാത്മ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡോ. പി.ആർ. റിഷിമോൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് അജീഷ് ദാസന് സംഘം ജില്ല സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉപഹാരം നൽകി. ടി.സി. ഷിബു, എ.പി. സുഭാഷ്, ഷേർലി വർഗീസ്, എസ്. രമേശൻ എന്നിവർ സംസാരിച്ചു. കെ.ആർ. ബൈജു സ്വാഗതവും പ്രഫ. എം.വി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കവിയരങ്ങ് അജീഷ് ദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ. ദാസ് അധ്യക്ഷത വഹിച്ചു. സാജു ചോറ്റാനിക്കര നന്ദി പറഞ്ഞു. ചിത്രം EC6 upaharam ആശാൻ പുരസ്കാരം നേടിയ എസ്. രമേശന് മുളന്തുരുത്തിയിൽ നടന്ന സ്വീകരണത്തിൽ പി.കെ. ഹരികുമാർ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.