കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന 14 ാമത് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. കവി എസ്. രമേശൻ നായർ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ്, ക്ഷേത്രസമിതി പ്രസിഡൻറ് കെ.എ.എസ്. പണിക്കർ, സെക്രട്ടറി കെ.പി. മാധവൻകുട്ടി, സംഗീതസംവിധായകൻ ഇഗ്‌നേഷ്യസ് എന്നിവർ സംസാരിച്ചു. ദേവദാസ് നമ്പലാട്ട്,സുദീപ് കുമാർ, രാജേഷ് ചേർത്തല, ഡോ. രശ്മി മധു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പങ്കെടുത്തവർക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി. ഫോട്ടോ EC1 sangeethothsavam പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.