മട്ടാഞ്ചേരി: അന്തരിച്ച സാഹിത്യകാരൻ എൻ.കെ.എ. ലത്തീഫിൻെറ മകൾ സാജിദ കബീർ രചിച്ച താരാട്ടുപാട്ടുകൾ എന്ന ഓഡിയോ സീഡിയുടെ പ്രകാശനം കപ്പലണ്ടിമുക്ക് ഷാദി മഹലിൽ നടന്നു. കവി എസ്. രമേശൻ സി.എം. സമദിന് സീഡി നൽകി പ്രകാശനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. എൻ.കെ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. റഫീഖ് കൊച്ചി, ജി. ഉഷ, ഡോ. സഫ്ന റഷീദ്, സിംല കാസിം, കലാഭവൻ ഹനീഫ്, മുഹമ്മദ് സഗീർ, ആദർശ് കുമാർ അണിയൽ, കെ.എം. ഹുസൈൻ, കൊച്ചിൻ വില്യംസ്, സി.എ. നസീർ, എം. ഹബീബുല്ല, അക്ബർ ലത്തീഫ് എന്നിവർ സംസാരിച്ചു. ചിത്രം: EC10 prakasana karmam സാജിദ കബീർ രചിച്ച 'താരാട്ടുപാട്ടുകൾ' സീഡി പ്രകാശനം സി.എം. സമദിന് നൽകി കവി എസ്. രമേശൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.