പള്ളുരുത്തി: ആൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻെറ (ആശ ) പിന്നണി ഗായകൻ കൊച്ചിൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പള്ളുരുത്ത ി സുബൈർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാറിന് സ്വീകരണം നൽകി. കൊച്ചിൻ ബാബു പീറ്റർ ജോസ് എന്നിവർ സംസാരിച്ചു. നാടക നടൻ വി.കെ. രാജൻ അനുസ്മരണവും നടന്നു. മതാടിസ്ഥാനത്തില്‍ പൗരത്വം ബി.ജെ.പി അജണ്ട -എം.എന്‍. കാരശ്ശേരി കൊച്ചി: മതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നത് ബി.ജെ.പിയുടെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് പ്രഫ. എം.എൻ. കാരശ്ശേരി. യുക്തിവാദ പഠനകേന്ദ്രം സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ 'മതേതര ഇന്ത്യയില്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിയമ നിര്‍മാണത്തെ എതിര്‍ക്കേണ്ടത് പൊതുസമൂഹത്തിൻെറ ചുമതലയാണ്. ഷിബു ഈരിക്കല്‍ അധ്യക്ഷത വഹിച്ചു. സുധീഷ് തോപ്പില്‍ സ്വാഗതവും എസ്. ഗോപകുമാര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ EC7 m.n. karassery യുക്തിവാദ പഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ എം.എന്‍. കാരശ്ശേരി പ്രഭാഷണം നടത്തുന്നു പൊറ്റക്കുഴിയില്‍ പൊലീസില്ലേ? കൊച്ചി: എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. രണ്ട് ദിവസമായി രണ്ട് പേരാണ് കവർച്ചക്കിരയായത്. ഞായറാഴ്ച രാവിലെ ആറിന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. പൊറ്റക്കുഴി മാമംഗലം റോഡിലെ മൈബി ജങ്ഷന് സമീപമാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ച രണ്ടിന് പൊറ്റക്കുഴി പള്ളിക്ക് സമീപം ഡാന്‍ഫോസ് ലെയിനിന് മുന്നില്‍ ഇന്‍ഫോപാർക്ക് ജീവനക്കാരിയായ മകളെ കാത്തുനിന്ന പിതാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് കീഴടക്കി മൊബൈല്‍ കവര്‍ന്നിരുന്നു. വലിയ പറമ്പില്‍ തോമസ് മകന്‍ ജെയിംസാണ് അക്രമത്തിന് ഇരയായത്. രണ്ട് സംഭവത്തിലും എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയകളുടെ പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.