തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുമൂലപുരം സാബു സൗണ്ട്സ് ഉടമ ചന്തപ്പറമ്പിൽ വീട്ടിൽ സി.സി. സാബുവാണ് (55) അറസ്റ്റിലായത്. 25കാരനായ യുവാവാണ് പീഡനത്തിനിരയായത്. തിരുമൂലപുരം സൻെറ് തോമസ് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കടുത്ത വേദനമൂലം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കൾ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചു. മുറിവേറ്റ ഭാഗത്ത് ആറ് തുന്നലും ഇടേണ്ടിവന്നു. കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ടുപോയ തന്നെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സാബുവിനെ വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സുഹൃത്തിൻെറ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരുവർഷം മുമ്പ് സാബുവിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. തിരുമൂലപുരത്ത് നടന്ന കൊലപാതക കേസിലും സാബു പ്രതിയായിരുന്നു. ആ കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.