കായികതാരങ്ങൾക്ക് സംവരണം പരിഗണനയിൽ -മന്ത്രി

പാലക്കാട്: കായികതാരങ്ങൾക്ക് പി.എസ്‌.സി പരീക്ഷകളിൽ ഒരുശതമാനം സംവരണം നൽകാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. മുട്ടിക്കുളങ്ങര പൊലീസ് മൈതാനിയിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിലെ വിജയികൾക്ക് ട്രോഫി വിതരണം നിർവഹിക്കുകയിരുന്നു അദ്ദേഹം. അന്തർദേശീയതലത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് സർക്കാർ ജോലിക്കൊപ്പം സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.