ജെ.എൻ.യു അക്രമം; എസ്​.എഫ്​.​െഎ മാർച്ച്​ നടത്തി

തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റു സർവകലാശാല യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷിനെ ഉൾപ്പെടെ വിദ്യാർഥികളെ ആക്രമിച്ച എ.ബി.വി.പി നടപടിയിൽ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ പ്രവർത്തകർ ഏജീസ്‌ ഓഫിസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. ഞായറാഴ്‌ച രാത്രി പത്തോടെ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. യൂനിവേഴ്‌സിറ്റി കോളജിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച്‌ ഏജീസ്‌ ഓഫിസിനു മുന്നിൽ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌, ചേർന്ന പ്രതിഷേധ യോഗം എസ്‌.എഫ്‌.ഐ സംസ്ഥാന പ്രസിഡൻറ് വി.എ. വിനീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര കമ്മിറ്റിയംഗം എം.എസ്‌. ശരത്‌ പ്രസാദ്‌, സംസ്ഥാന വൈസ്‌ പ്രസിഡൻറ് എം.എസ്‌. ശരത്‌, ജില്ല പ്രസിഡൻറ് ജെ.ജെ. അഭിജിത്‌, ജോയൻറ് സെക്രട്ടറി അജിൻ പ്രഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.