കോന്നി: കോന്നി ആനത്താവളത്തിലെ കുറുമ്പുകാരൻ പിഞ്ചു അതിഗുരുതരാവസ്ഥയിൽ. വെള്ളിയാഴ്ച ഉച്ചയോടെ ആനക്കൂട്ടിൽ വീണ പ ിഞ്ചുവിന് ഇതുവരെ എഴുന്നേറ്റുനിൽക്കാൻ കഴിഞ്ഞിട്ടില്ല. ശരീരത്തിലെ രക്തേയാട്ടം ക്രമാതീതമായി കുറഞ്ഞു. ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയുമായി. ശനിയാഴ്ച ഏഴുമണി മുതൽ ക്രെയിൻ ഉപയോഗിച്ച് ആനയെ എഴുന്നേൽപിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വനം വകുപ്പിൻെറ ഉടമസ്ഥതയിലുള്ള കുട്ടിയാന അതിഗുരുതരാവസ്ഥയിലായിട്ടും കാലിൻെറ എക്സ്റേ എടുക്കാൻ മാത്രമാണ് വിദഗ്ധസംഘം എത്തിയത്. നില വഷളായിട്ടും കോന്നി ആനത്താവളത്തിൻെറ ചുമതലയുള്ള ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇദ്ദേഹത്തിൻെറ കാര്യാലയം ആനത്താവളത്തിനോട് ചേർന്നുമാണ്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആനയെ പരിചരിക്കുന്നതിൽ കോന്നി ആനത്താവളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന റേഞ്ച് ഓഫിസിൻെറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ആരോപണം ഉയർന്നിട്ടുണ്ട്. ആനയുടെ സ്ഥിതി മോശമായിട്ടും ഞായറാഴ്ച മാത്രമാണ് ആരോഗ്യസ്ഥിതി തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. 2016ൽ അച്ചൻകോവിൽ വനമേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി കോന്നി ആനത്താവളത്തിൽ എത്തിച്ചതാണ് നാലുവയസ്സുകാരൻ പിഞ്ചുവിനെ. പിഞ്ചുവെന്ന് പേരിട്ടത് വനംമന്ത്രി കെ. രാജുവാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ ഉടൻ കോന്നിയിൽ എത്തിക്കുമെന്ന് വനംമന്ത്രി ഉറപ്പുനൽകിയതായി ആനത്താവളത്തിലെത്തി പിഞ്ചുവിനെ സന്ദർശിച്ച സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.