അർധരാത്രി മിന്നൽ വാഹനപരിശോധനയുമായി കലക്ടർ

കൊച്ചി: ഓട്ടോ, ടാക്‌സി സർവിസുകളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കിടയിലെ വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ ജ ില്ല കലക്ടർ എസ്. സുഹാസിൻെറ മിന്നല്‍പരിശോധന. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന ഓട്ടോകളിലും ടാക്‌സികളിലുമാണ് ഞായറാഴ്ച രാത്രി 10.15ഓടെ കലക്ടറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എറണാകുളം, അങ്കമാലി എന്‍ഫോഴ്‌സ്‌മൻെറിൻെറ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. എറണാകുളം നോർത്ത് പരിസരത്ത് മുപ്പതോളം വാഹനങ്ങൾ പരിശോധിച്ചതിൽ ഒമ്പതെണ്ണത്തിൽ നിയമലംഘനം കണ്ടെത്തി. മതിയായ രേഖകളില്ലാതെയും പെർമിറ്റില്ലാതെയും വാഹനമോടിച്ചതിനുൾെപ്പടെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രാത്രി ഓട്ടത്തിന് അമിതചാർജ് ഈടാക്കുന്നു, ചെറിയ ദുരത്തേക്ക് പോകാന്‍ ഡ്രൈവര്‍മാര്‍ തയാറാകുന്നില്ല, മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വിസ് നടത്തുന്നു, സ്ത്രീകളോടടക്കം മോശമായി പെരുമാറുന്നു തുടങ്ങിയ ഒട്ടേറെ പരാതികളാണ് ഓട്ടോ ടാക്‌സി സര്‍വിസുമായി ബന്ധപ്പെട്ട് ലഭിക്കാറുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ec collector checking, 2 നോർത്ത് റെയിൽവേ സ്റ്റേഷനിൽ ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഓട്ടോയിൽ പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.