ചെങ്ങന്നൂർ: െപാലീസ് നായ് കുഴഞ്ഞുവീണ് ചത്തു. കേരള പൊലീസ് സേനലെയി ഡോഗ് സ്ക്വാഡിൽ ലാബ്രഡോർ ഇനത്തിൽപെട്ട ബ്ലാക്കിയാണ് (മൂന്ന് വയസ്സ്) കുഴഞ്ഞുവീണ് ചത്തത്. ഇന്നലെ തിരുവല്ലയിൽ മാർത്തോമ സഭയുടെ ഭവനദാന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്നതിനാൽ സുരക്ഷ പരിശോധനക്കാണ് സ്ഫോടകവസ്തു പരിശോധനയിൽ വിദഗ്ധനായ ബ്ലാക്കിയെ കൊണ്ടുവന്നത്. പരിശോധന പൂർത്തിയാക്കി പരിശീലകേനാടൊപ്പം പൊലീസ് വാഹനത്തിൽ ആലപ്പുഴയിലേക്ക് പോകുന്നവഴി എം.സി റോഡിൽ കുറ്റൂരിൽ നായ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെങ്ങന്നൂരിലെ മൃഗാശുപത്രിയിൽ എത്തിച്ചു. വെറ്ററിനറി ഡോക്ടർ ദീപു ഫിലിപ്പ് മാത്യുവിൻെറ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിച്ചിരുന്നു. ജില്ല മൃഗാശുപത്രിയിൽ ജില്ല വെറ്ററിനറി ചീഫിൻെറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ചൂടിൻെറ ആധിക്യമോ ഹൃദയസ്തംഭനമോ ആണ് മരണകാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.