കൊച്ചി: എൻ.ആർ.സി പിന്‍വലിക്കുക, സി.എ.എ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ 'കേരളം രാജ്ഭവനിലേക്ക്' സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി. ഈമാസം 17ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ സമാപിക്കും. എല്ലാ ജില്ലയിലൂടെയും കടന്നുപോകുന്ന മാര്‍ച്ചില്‍ നിരവധിപേർ പങ്കെടുക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്കുശേഷം നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 26ന് റിപ്പബ്ലിക് ദിനമായതിനാല്‍ അന്ന് ജാഥ ഉണ്ടാകില്ല. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തെരുവിലിറങ്ങിയിട്ടും ഏകാധിപത്യത്തിലൂടെ ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാറിനുള്ള താക്കീതായി സിറ്റിസണ്‍സ് മാര്‍ച്ച് മാറും. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം.കെ. മനോജ്കുമാര്‍, കെ.കെ. റൈഹാനത്ത്, ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.