ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് തൊഴിലാളി യൂനിയനുകൾ

കൊച്ചി: സംഘ്പരിവാർ സർക്കാറിൻെറ തൊഴിലാളി-ഭരണഘടനാവിരുദ്ധ നയങ്ങൾക്കെതിരെ ഈമാസം എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ കോർപറേറ്റ് അനുകൂല തൊഴിൽനിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ റസാഖ് പാലേരി, വിവിധ തൊഴിലാളി സംഘടന നേതാക്കളായ എം. ജോസഫ് ജോൺ (എഫ്.ഐ.ടി.യു), മുഹമ്മദ് ഉമർ(എ.എസ്.ഇ.ടി), ജോൺസൻ അമ്പാട്ട് (എ.ഐ.സി.സി.ടി.യു), ജയൻ കോനിക്കര (ടി.യു.സി.ഐ), സിസ്റ്റർ സാലി (സി.എഫ്.ടി.യു.ഐ), മുഹമ്മദ് ഷിഹാബ് (ഐ.എൻ.എ), റഫീഖ് അമ്പഴത്തിൽ (കെ.ഇ.സി.എസ്.ഡബ്ല്യു.എ), ഉസ്മാൻ പാറയിൽ (കെ.എസ്.സി.ഡബ്ല്യു.യു) എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.