ഭൂമിവിഷയം ചർച്ച ചെയ്​തില്ലെങ്കിൽ ഉപരോധം -അതിരൂപത അല്‍മായ മുന്നേറ്റം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പന വിഷയത്തിലുണ്ടായ നഷ്ടം നികത്തല്‍ വരുന്ന സിനഡില്‍ പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സിനഡ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം. ഇത് സംബന്ധിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ വ്യാഴാഴ്ച കലൂര്‍ റിന്യൂവല്‍ സൻെററില്‍ ചേര്‍ന്ന എറണാകുളം അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം കോര്‍ സമിതി തീരുമാനിച്ചു. വത്തിക്കാന്‍ നിയോഗിച്ച ഇഞ്ചിയോടി കമീഷനും ഇൻറര്‍നാഷനല്‍ സ്വതന്ത്ര ഏജന്‍സി കെ.പി.എം.ജിയുടെയും അന്വേഷണം അനുസരിച്ച് എറണാകുളം അതിരൂപതക്ക് 41.5 കോടി രൂപ നഷ്ടം ഉണ്ടായതായി കണ്ടെത്തിയെന്ന് അതിരൂപതയുടെ കാനോനിക സമിതികളില്‍ മെത്രാപ്പോലീത്തക്കുവേണ്ടി ഫിനാന്‍സ് ഓഫിസര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ തുക നഷ്ടം വരുത്തിയവരില്‍നിന്ന് കണ്ടെത്തിയോ സിനഡ് മുഖാന്തരമോ ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എറണാകുളം അതിരൂപതക്ക് നഷ്ടം വരുത്തിയവര്‍ എന്ന് കമീഷന്‍ കണ്ടെത്തിയ വ്യക്തികള്‍ ഇതൊക്കെ ചെയ്തിട്ടും അത് തടയാനോ വേണ്ട കാനോനിക വേദികളില്‍ അറിയിക്കാനോ കഴിയാത്തവരും ഇത് മൂടിെവക്കാന്‍ ഒത്താശ നല്‍കുന്നവരും ഉള്‍പ്പെട്ട അതിരൂപതയുടെ ഭരണസംവിധാനം മുഴുവന്‍ മാറ്റി പുനഃസ്ഥാപിക്കണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു. വിഷയങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ അല്‍മായ മുന്നേറ്റം സിനഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എറണാകുളം അതിരൂപത ഭരണസംവിധാനം മുഴുവന്‍ മാറ്റിയില്ലെങ്കില്‍ ബിഷപ് ഹൗസ് ഉപരോധം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി.പി. ജെറാര്‍ദ്, അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനുജോണ്‍, കോര്‍ ടീം അംഗങ്ങളായ ഷൈജു ആൻറണി, റിജുകാഞ്ഞൂക്കാരന്‍, ബോബിജോണ്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടപ്പിള്ളി, ജൈമോന്‍ ദേവസ്യ, ജോണ്‍ കല്ലൂക്കാരന്‍, ഷിജോ മാത്യു, പാപ്പച്ചന്‍ ആത്തപ്പിള്ളി, പ്രകാശ് പി. ജോണ്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.