കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുര്‍ബാന അര്‍പ്പണം തുടർന്നും നടത്താനുള്ള നടപടി അടുത്ത സീറോ മലബാര്‍ സിനഡില്‍ കൈക്കൊള്ളണമെന്ന് ലിറ്റര്‍ജി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. ജോസ് ഇടശ്ശേരി, ജനറല്‍ സെക്രട്ടറി ഫാ. രാജന്‍ പുന്നക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഈ മാസം ഏഴുമുതല്‍ നടക്കുന്ന സീറോ മലബാര്‍ സിനഡില്‍ കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചക്കുവരും. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഒരുമിച്ചുകൂടി എടുത്ത ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യം സിനഡിൽ അറിയിക്കും. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാനയാണ് അർപ്പിക്കുന്നത്. ഇതില്‍ ഏകീകരണം നടത്താൻ പണ്ടും ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍, അക്കാലത്തുതന്നെ ജനങ്ങളുടെ താല്‍പര്യമനുസരിച്ച് കുര്‍ബാന അര്‍പ്പിക്കാനുള്ള അവകാശം കാനന്‍ നിയമം നല്‍കുന്നതനുസരിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഇതുപ്രകാരം എറണാകുളം, തൃശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, മാനന്തവാടി, താമരശ്ശേരി രൂപതകളില്‍ വര്‍ഷങ്ങളായി ജനാഭിമുഖ കുര്‍ബാനയാണ് നടക്കുന്നത്. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ സിനഡിലും ഇത് അനുവദിച്ചുകിട്ടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ 41.71 കോടി രൂപ നഷ്ടം ഉണ്ടായതായാണ് ഇഞ്ചിയോടി കമീഷൻെറ കണ്ടെത്തൽ. ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കണമെന്ന് നിര്‍ദേശിച്ചാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണം മാര്‍ ആൻറണി കരിയിലിനെ സിനഡ് ഏല്‍പിച്ചത്. വൈദികസമിതി യോഗം ചേര്‍ന്നപ്പോള്‍ തങ്ങള്‍ അദ്ദേഹത്തോട് ഈ വിവരം ആവശ്യപ്പെട്ടിരുന്നു. നഷ്ടം പരിഹരിക്കാനുള്ള വഴികള്‍ സംബന്ധിച്ച് സിനഡില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നഷ്ടം വെന്നന്ന കാര്യം എല്ലാവരെയും ഒൗദ്യോഗികമായി അറിയിക്കണമെന്നും പരിഹരിക്കാനുള്ള നടപടി എടുക്കണമെന്നുമുള്ള തങ്ങളുടെ ആവശ്യം സിനഡ് മുമ്പാകെ അവതരിപ്പിക്കാമെന്ന് മാര്‍ ആൻറണി കരിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.