രണ്ടു മണിക്കൂർ; ഫോർട്ട്കൊച്ചി ക്ലീൻ

കൊച്ചി: കാർണിവലും പുതുവത്സരാഘോഷവും നടന്ന ഫോർട്ട്കൊച്ചിയിൽ വ്യാഴാഴ്ച സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത് 7000ത്തിലധികം പേർ. രാവിലെ ഏഴു മുതൽ ഒമ്പതുവരെയായിരുന്നു പരിപാടി. നേവി, കോസ്റ്റ് ഗാർഡ്, എക്സൈസ്, െപാലീസ് സേന വിഭാഗങ്ങൾ എന്നിവ പങ്കെടുത്തു. സ്കൂൾ-കോളജ് വിദ്യാർഥികൾ, എൻ.എസ്.എസ് വളൻറിയർമാർ, കുടുംബശ്രീ പ്രവർത്തകർ, എൻ.എച്ച്.എം ആശ വർക്കർമാർ എന്നിവരുടെ സജീവപങ്കാളിത്തവും ഉണ്ടായിരുന്നു. ഗ്രീൻ കൊച്ചിൻ മിഷനായി രൂപവത്കരിച്ച ഗ്രീൻ വളൻറിയർമാരും അണിനിരന്നു. ഇതോടെ സമ്പൂർണ ഗ്രീൻ കാർണിവൽ എന്ന ലക്ഷ്യം കൊച്ചി കാർണിവൽ കൈവരിച്ചു. കൊച്ചിയെ പച്ചപുതപ്പിക്കാനായി രൂപവത്കരിച്ച ക്ലീൻ കൊച്ചിൻ മിഷൻെറ ആദ്യപദ്ധതിയാണ് ഗ്രീൻ കാർണിവൽ. ജില്ല ഭരണകൂടവും ജില്ല ലീഗൽ സർവിസ് അതോറിറ്റിയും നേതൃത്വം നൽകുന്ന മിഷനിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എൻ.ജി.ഒകൾ എന്നിവ അടക്കം 20 പങ്കാളികളുണ്ട്. ജില്ല ലീഗൽ സർവിസ് അതോറിറ്റി നേതൃത്വത്തിൽ കൊച്ചി നഗരസഭ, ജില്ല ഭരണകൂടം, കേരള ശുചിത്വ മിഷൻ, നാവിക സേന, തീരസംരക്ഷണ സേന, പൊലീസ്, എക്സൈസ്, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട കച്ചവടക്കാർ, പ്രദേശവാസികൾ, എൻ.ജി.ഒകൾ, വിവിധ പ്രദേശിക സംഘടനകൾ എന്നിവയെ ഏകോപിച്ചുകൊണ്ടായിരുന്നു ശുചീകരണം. കൊച്ചിയുടെ ചരിത്രത്തിലെ തന്നെ വലിയ ശുചീകരണ യജ്ഞമായി വ്യാഴാഴ്ച നടന്ന ശുചീകരണം. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഉദ്ഘാടനം നിർവഹിച്ചു. ജസ്റ്റിസ് കെ.ടി. നിസാർ അഹമ്മദ്, കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ, കൗൺസിലർ ഷൈനി മാത്യു, കാർണിവൽ കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.എസ്. ഷാജി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.