ഗവർണർ ഏജൻസി പണിയെടുക്കുന്നു- മുരളീധരൻ എം.പി കുറ്റ്യാടി: പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഏജൻസി പണിയെടുക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് കെ. മുരളീധരൻ എം.പി. കുറ്റ്യാടിയിൽ എം.പിയും എം.എൽ.എയൂം നയിക്കുന്ന ലോങ് മാർച്ച് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ഗവർണർ ഇതുപോലെ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിച്ചപ്പോൾ നിങ്ങളുടെ പണി നിങ്ങൾ എടുത്താൽ മതിയെന്നാണ് അവിടത്തെ മുഖ്യമന്ത്രി പറഞ്ഞത്. ആ ആർജവം കാണിക്കാൻ കേരള മുഖ്യമന്ത്രിയും തയാറാവണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാനവും മര്യാദയുമായി രാജിവെച്ച് പോയില്ലെങ്കിൽ അദ്ദേഹത്തിന് തെരുവിലോട്ട് ഇറങ്ങി നടക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.