കൊച്ചി: തൃപ്രയാർ നടനസാത്വികയുടെ 'രാധായനം' നൃത്തകലാസന്ധ്യ ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അരങ്ങേറും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. നടനസാത്വികയിലെ പ്രധാനാധ്യാപിക ഉഷ ഫ്രഡിയുടെ നേതൃത്വത്തിലാണ് രാധാ-കൃഷ്ണ പ്രണയം ആസ്പദമാക്കി നൃത്തകലാസന്ധ്യ ഒരുക്കുന്നത്. ഉണ്ണി മാമംഗലമാണ് കലാസംവിധാനം, ചമയം-സുരേന്ദ്രൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം ഒരുക്കി നടനസാത്വികയുടെ നേതൃത്വത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സുന്ദരകാണ്ഡത്തിന് മുന്നോടിയായിയാണ് രാധായനം കലാസന്ധ്യ നടത്തുന്നത്. പ്രധാനാധ്യാപിക ഉഷാദേവി, പ്രസിഡൻറ് സനു അശോക്, വൈസ് പ്രസിഡൻറ് സുനിൽ വൈശാഖ്, പ്രോഗ്രാം കോഓഡിനേറ്റർ ബാബുരാജ് കേച്ചേരി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമം വഴി അധിക്ഷേപം; കോൺഗ്രസ് നേതാക്കൾ പരാതി നൽകി കൊച്ചി: കോൺഗ്രസ് നേതാക്കളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്നാരോപിച്ച് പരാതി. എൻെറ ഗ്രാമം ആമ്പല്ലൂർ, ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഫേസ്ബുക്ക് വഴിയും തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിച്ചെന്ന് പരാതിക്കാർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വൈക്കം നസീർ, റെജി വീരമന, ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം എം.ആർ. ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറി കൊച്ചുനാരായണൻ എന്നിവരാണ് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗ്രൂപ് അഡ്മിൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.