കൊച്ചി: പുതുവര്‍ഷാഘോഷത്തിനിടെ എളംകുളത്ത് വീടുകയറി ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. എട്ടംഗ അക്രമി സംഘത്തിലുണ്ടായതായി സംശയിക്കുന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എളംകുളം സ്വദേശി ദിലീപിൻെറ വീടാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ എബിൻ എന്നയാളെ എറണാകുളം സൗത്ത് െപാലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വീടുകയറി ആക്രമണത്തിലേക്ക് നയിച്ചത്. പുതുവര്‍ഷദിനത്തില്‍ പുലര്‍ച്ച ഒന്നരക്കാണ് സംഭവം. പ്രതികള്‍ എളംകുളത്തെ ദിലീപിൻെറ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ മർദിക്കുകയും ഗൃഹോപകരണങ്ങളും ജനല്‍ ചില്ലുകളും ഉള്‍പ്പെടെയുള്ളവ തകര്‍ക്കുകയും ചെയ്തു. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.